മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സോളര്‍ ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍

കൊച്ചി : സോളര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നേരിട്ട് ഹാജരാവും. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ തെളിവെടുപ്പിന് ഹാജരാകേണ്ടി വരുന്നത്. രാവിലെ പതിനൊന്നിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലാണ് കമ്മിഷന് സിറ്റിംഗ്.
സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയായിരുന്നു. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മിഷനു മുന്നില്‍ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായി.ഇതോടെയാണ് േകസില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ അനിവാര്യമായത്.

തൈക്കാട് ഗസ്റ്റ്ഹൗസിലെ കമ്മിഷന് സിറ്റിംഗില്‍ ജസ്റ്റിസ് ശിവരാജനു പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും. കേസിലെ മുഖ്യപ്രതികള്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുളളവരുടെ വിസ്താരത്തിനു ശഷമാണ് കമ്മിഷന് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയിരിക്കുന്നത്.

