മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനി ഫൗണ്ടേഷന് 50 കോടി രൂപ നല്‍കും

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനി ഫൗണ്ടേഷന് 50 കോടി രൂപ നല്‍കും. ഇതിന്റെ ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോര്‍ട്സ് സി.ഇ.ഒ രാജേഷ് ഝാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ബാക്കി തുക പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി നല്‍കും. അദാനി ഗ്രൂപ്പിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസത്തിനായി നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ, ദുരന്തമേഖലകളില്‍ ആശ്വാസനടപടികള്ക്കായും അദാനി ഗ്രൂപ്പ് രംഗത്തുണ്ട്. ഭക്ഷണമെത്തിക്കല്‍, മൊബൈല്‍ ഹെല്‍ത്ത് കെയര്‍ വാന്‍ തുടങ്ങിയ സേവനങ്ങള്‍ ഗ്രൂപ്പ് നല്‍കിവരുന്നുണ്ട്.

