മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി സൂപ്പര്‍താരം മമ്മൂട്ടിയും

കൊച്ചി: സംസ്ഥാനം നേരിടുന്ന കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി സൂപ്പര്‍താരം മമ്മൂട്ടിയും. സംഭാവന നല്‍കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെട്ട അഭ്യര്‍ത്ഥനയാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
പറവൂരിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തിയ മമ്മൂട്ടി ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യര്‍ത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്. ഇന്നലെ ചലച്ചിത്രതാരം നിവിന്‍ പോളിയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകള്‍ വഴി അഭ്യര്‍ത്ഥന നടത്തിയിരുന്നു.

സംഭാവനകള്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്.

അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028.

CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
