മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി – കൊയിലാണ്ടിയിൽ 4 കോടി 92 ലക്ഷം അനുവദിച്ചു
കൊയിലാണ്ടി: 2018 – 2019 വർഷങ്ങങ്ങളിലെ പ്രളയ മഴയിൽ തകർന്ന തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലേക്കായി 4 കോടി 92 ലക്ഷം രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു.
4 ഗ്രാമപഞ്ചായത്തുകളിലെയും 2 നഗരസഭകളിലെയും റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്. കൊയിലാണ്ടി നഗരസഭയിൽ 6, പയ്യോളിയിൽ 7, മൂടാടിയിൽ 7, തിക്കോടിയിൽ 6, ചെങ്ങോട്ടുകാവിൽ 6, ചേമഞ്ചേരിയിൽ 8 എന്നിങ്ങനെ ആകെ 41 റോഡുകൾക്കാണ് തുക അനുവദിച്ചു കൊണ്ട് ഭരണാനുമതിയായത്. പദ്ധതിയുടെ മേൽനോട്ടത്തിനായി പഞ്ചായത്ത് / നഗരസഭ തലത്തിൽ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കേണ്ടതാണ്. പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടർ ചെയ്യേണ്ട ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാർക്കാണ്. എല്ലാ പ്രവൃത്തികളുടെയും എസ്റ്റിമേറ്റുകൾ വേഗത്തിൽ തയ്യാറാക്കാനുള്ള നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.
പദ്ധതികൾ ചുവടെ..
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
കൃഷ്ണകുളം റോഡ്- 10 ലക്ഷം
നവജ്യോതി റോഡ്- 10 ലക്ഷം
വെറ്റിലപ്പാറ തെക്കലാട്ട് റോഡ്- 15 ലക്ഷം
കാന്തോളിമുക്ക് വാളിയിൽ റോഡ് – 15 ലക്ഷം
സൈരി വെറ്റിലപ്പാറ റോഡ് – 10 ലക്ഷം
കണ്ണഞ്ചേരി റോഡ്- 10 ലക്ഷം
വാളാർകുന്ന് റോഡ്- 10 ലക്ഷം
വി.കെ.റോഡ് – 10 ലക്ഷം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
പ്ലാച്ചേരി കനാൽ വരുവോറ പൊയിൽ റോഡ് – 10 ലക്ഷം
പൊയിൽക്കാവ് ബീച്ച് പാറക്കൽ താഴെ ഡ്രെയിനേജ് സ്ലാബ് പ്രവൃത്തി – 10 ലക്ഷം
പിലാക്കാട്ട് താഴെ അക്വഡക്ട് റോഡ്- 10 ലക്ഷം
പൊയിൽക്കാവ് കോളൂർകുന്ന് അരങ്ങാടത്ത് റോഡ്- 12 ലക്ഷം
മാടാക്കര റോഡ്- 10 ലക്ഷം
വെങ്കനറോളി റോഡ്- 10 ലക്ഷം
കൊയിലാണ്ടി നഗരസഭ
മുത്താമ്പി – അണേല റോഡ് – 25 ലക്ഷം
ഇല്ലത്ത് താഴെ പുളിയഞ്ചേരി LP സ്കൂൾ റോഡ്- 15 ലക്ഷം (ഇത് രണ്ട് തവണ വന്നിട്ടുണ്ട്)
മുത്താമ്പി – അറുവയൽ റോഡ്- 10 ലക്ഷം
തയ്യിൽ മുക്ക് – പന്തലായനി – മുത്താമ്പി റോഡ്- 25 ലക്ഷം
കൊടക്കാട്ടും മുറി വലിയഞ്ഞാറ്റിൽ റോഡ് – 10 ലക്ഷം
മൂടാടി ഗ്രാമപഞ്ചായത്ത്
കുറ്റിക്കാട്ടിൽ താഴെ റോഡ് – 10 ലക്ഷം
ചിങ്ങപുരം ചാക്കര റോഡ്- 10 ലക്ഷം
നാരങ്ങോളിക്കുളം തെക്കയിൽ മുക്ക് റോഡ്- 10 ലക്ഷം
മുരുക്കല്ലിന്റകത്ത് ബീച്ച് റോഡ് – 10 ലക്ഷം
എൻ.എച്ച്.മായഞ്ചേരി റോഡ്- 10 ലക്ഷം
മരക്കുളം പാറക്കാട് റോഡ്- 15 ലക്ഷം
പടിഞ്ഞാറെ താഴെ മുചുകുന്ന് റോഡ്- 10 ലക്ഷം
പയ്യോളി നഗരസഭ
ബ്ലോക്ക് ഓഫീസ് അങ്കണവാടി റോഡ് – 15 ലക്ഷം
നടേമ്മൽ കൃഷ്ണൻ സ്മാരക റോഡ്- 10 ലക്ഷം
അരട്ടം കുന്ന് പള്ളിക്കര റോഡ്- 10 ലക്ഷം
ചെത്തിൽ താര അറുവയൽ റോഡ്- 10 ലക്ഷം
നാരായണസ്വാമി ചെത്തിൽ പാടശേഖരം റോഡ് – 10 ലക്ഷം
കരിയാട്ടിൽ മുക്ക് – കീഴൂർ മാർക്കറ്റ് റോഡ്- 15 ലക്ഷം
കുറ്റിയിൽ പീടിക ചാത്തങ്ങാടിമുക്ക് റോഡ്- 15 ലക്ഷം
തിക്കോടി ഗ്രാമപഞ്ചായത്ത്
കളരിയുള്ളതിൽ പൂവോത്ത് റോഡ് 10 ലക്ഷം
മേനാണ്ടിമുക്ക് മുത്താറ്റിൽ താഴെ റോഡ് – 10 ലക്ഷം
തിരുവോത്ത് മുക്ക് നമ്പ്യാലത്ത് പള്ളി റോഡ്- 15 ലക്ഷം
മൊടക്കാട്ട് മുക്ക് കൊളറോത്ത് റോഡ്- 10 ലക്ഷം
കുറ്റിവയൽ നാണു സ്മാരക ലിങ്ക് റോഡ്- 15 ലക്ഷം
പന്തലക്കടവ് റോഡ് – 10 ലക്ഷം
