മുക്കത്ത് കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കോഴിക്കോട്: മുക്കം പി.സി തീയ്യേറ്ററിന് മുൻവശം റോഡരികിൽ വെച്ച് 250 ഗ്രാം കഞ്ചാവും, ഒരു ഡ്യൂക്ക് ബൈക്കുമടക്കം രണ്ട് പേരെ കുന്ദമംഗലം എക്സൈസ് പിടികൂടി. കോഴിക്കോട് താലൂക്കിൽ കക്കാട് അംശത്ത് അഭിജിത്ത് (19), കോഴിക്കോട് താലൂക്കിൽ കക്കാട് അംശത്ത് ഫൈസൽ (19) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കത്ത് റെയ്ഡ് നടത്തിവരവെയാണ് പി.സി. ടാക്കീസിനു സമീപത്തുവെച്ച് ഇവർ പിടിയിലാവുന്നത്. എക്സൈസ് ഇൻസ്പെക്ടർ പി സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ മാരായ പി.കെ ഹരീഷ്, പ്രിയ രഞ്ജൻ ദാസ്, സി.ഇ. ഒ.മാരായ സുരേഷ് ബാബു, ഇർഷാദ്, ഡ്രൈവർ സന്തോഷ് കുമാർ റെയ്ഡിന് നേതൃത്വം നൽകി.

ബൈക്ക് വാടകയ്ക്ക് എടുത്താണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തുന്നതെന്നാണ് എക്സൈസ് പറയുന്നത്. വിൽപ്പന കൂടാതെ ഇവരും ലഹരിക്കടിമയാണെന്നാണ് പറയുന്നു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും.

