മീശ കത്തിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: എസ്.ഹരീഷിന്റെ നോവലായ മീശ കത്തിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്.
ഡിസി ബുക്‌സിന്റെ സ്റ്റാച്യു ഓഫീസിന് മുന്നിലാണ് നാല് ബിജെപി പ്രവര്‍ത്തര്‍ ചേര്‍ന്ന് പുസ്തകം കത്തിച്ചത്. ഇന്നലെയാണ് മീശ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിച്ച് കൊണ്ടിരിക്കെ സംഘപരിവാർ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിച്ചത്. തുടര്‍ന്ന് ഡിസി മീശ പുസ്തകരൂപത്തില്‍ ഇറക്കുകയായിരുന്നു.
Advertisements

