മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രാഫിക് പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി മീഡിയാ ക്ലബ്ബിന്റെയും, ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു.
നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സി. കെ. ആനന്ദൻ (കൊയിലാണ്ടി ഡയറി) അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ട്രാഫിക് പോലീസ് പ്രിൻസിപ്പൽ എസ്. ഐ. കെ. കെ. രാജൻ സംസാരിച്ചു. രാജേഷ് പറമ്പിൽ (മലബാർ ചാനൽ) സ്വാഗതം പറഞ്ഞു.

അനിൽകുമാർ കീഴരിയൂർ (കേരള കൗമുദി) ആശംസകൾ നേർന്നു സംസാരിച്ചു. ബി. സുനിൽകുമാർ (ട്രൂത്ത് ഓൺലൈവ്) നന്ദി പറഞ്ഞു. അജയ് കുനിയിൽ (മലബാർ ചാനൽ), സുകേഷ് എം (കൊയിലാണ്ടി ലൈവ്), ആൻസി, രഞ്ജിത്ത്, പ്രവീൺ കൃഷ്ണ, വിവേക് വി. ടി. (മലബാർ ചാനൽ) ഷൗക്കത്തലി (മലബാർ ശബ്ദം), പി. വി. മനോജ് മാക്കണ്ടാരി എന്നിവർ നേതൃത്വം നൽകി.

ശുചീകരണ യജ്ഞത്തിൽ നിരവധി മാധ്യമ പ്രവർത്തകരും പോലീസ് സേനാംഗങ്ങളും പങ്കെടുത്തു. സ്‌റേറഷൻ പരിസരം വൃത്തിയാക്കിയതിന്‌ശേഷം പരിസരങ്ങളിൽ ക്ലോറിനേഷനും നടത്തിയാണ് പ്രവർത്തകർ പിരിഞ്ഞത്.

