മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി; പൂക്കാട് കലാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന എസ്.എസ്.എൽ.സി, +2 മറ്റ് അക്കാദമിക്ക് രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.എം രാധാകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ചു.
ശിവദാസ് കാരോളി അനുമോദന ഭാഷണം നടത്തി. എം. രാധാകൃഷ്ണൻ മാസ്റ്റർ വിജയികൾക്ക് ഉപഹാര വിതരണം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.സുധീഷ് കുമാർ ആശംസകൾ നേർന്നു. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യം ബി.എ പരീക്ഷയിൽ 3ാം റേങ്ക് നേടിയ കുമാരി വിദ്യശീ, സംഗീതം ബി. എ പരീക്ഷയിൽ 3ാം റേങ്ക് നേടിയ കുമാരി നിമിഷ ബിന്നി എന്നിവരെയും വേദിയിൽ വെച്ച് അനുമോദിച്ചു. സുനിൽ തിരുവങ്ങൂർ സ്വാഗതം പറഞ്ഞു.

