മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന്

കൊയിലാണ്ടി: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. കണ്ണൂരില്‍ നടന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.രാധ, വൈസ് പ്രസിഡന്റ് വി.എം.ഉണ്ണി, സെക്രട്ടറി എന്‍.പ്രദീപന്‍, മുന്‍ സെക്രട്ടറി എ.സുധാകരന്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 10 ലക്ഷം രൂപയുടെ പ്രത്യേക വികസന സഹായവും അവാര്‍ഡിനോടൊപ്പമുണ്ട്. മുന്‍ സെക്രട്ടറി എ.സുധാകരന് ജില്ലയിലെ മികച്ച ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
