മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബാബു പറശ്ശേരിയെ ഉപഹാരം നല്കി ആദരിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയെ പൗരാവലി ആദരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, ബാബു പറശ്ശേരിയെ ഉപഹാരം നല്കി ആദരിച്ചു.
തദ്ദേശഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തിയ ബാബു പറശ്ശേരി ഒളവണ്ണയില്‍ ജനകീയാസൂത്രണത്തിന് കാലോചിതമായ മാനം നല്‍കിയെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

ബ്ളോക്ക് പഞ്ചായത്തിനുവേണ്ടി പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉപഹാരം സമര്‍പ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ., എ.കെ. ശശീന്ദ്രന് എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് അസോ. പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്, ഡി.ഡി.പി. സി. മുരളീധരന്, വിവിധ കക്ഷിനേതാക്കളായ ഉമ്മര്‍ പാണ്ടികശാല, ടി.വി. ബാലന്, വി. കുഞ്ഞാലി, കെ. കുഞ്ഞിരാമന്, എ.ടി. അയ്യൂബ്, അന്നമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.




