മികച്ച അധ്യാപകനുളള അവാർഡ് എം.ജി ബൽരാജ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി

കൊയിലാണ്ടി: ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂൾ ഹൈസ്‌ക്കൂൾ വിഭാഗം അദ്ധ്യാപകനായ എം.ജി ബൽരാജ് മികച്ച അധ്യാപകനുളള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി പി.എ മുഹമ്മദ് ഹനീഷ്, എ. സമ്പത്ത് എം.പി, വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവർ സമീപം
