മാലിന്യ കൂമ്പാരവും ശ്മശാനവും; ബിഎഡ് വിദ്യാര്‍ഥികള്‍ സമരത്തിന്

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മാലിന്യങ്ങള്‍ തള്ളുുന്നത് വിദ്യാലയത്തിനു മുമ്പില്‍. നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചക്കിട്ടപാറ ബിഎഡ് കോളജാണു മാലിന്യ ഭീഷണിയില്‍ വീര്‍പ്പ് മുട്ടുന്നത്. തൊട്ടടുത്തു തന്നെയാണു വൃത്തി ഹീനമായ പൊതുശ്മശാനവും. വിദ്യാര്‍ഥികള്‍ കായിക പരിശീലനം നടത്തുന്ന ചക്കിട്ടപാറ സ്റ്റേഡിയവും തൊട്ടടുത്താണ്. ചുറ്റുപാടും അനേകം വീടുകളുമുണ്ട്. ഇടയ്ക്കിടെ മഴ പെയ്യുമ്ബോള്‍ മാലിന്യാവശിഷ്ടങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു രോഗ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബിഎഡ് കോളജ് വിദ്യാര്‍ഥികള്‍ ചക്കിട്ടപാറ പഞ്ചായത്തിനെതിരേ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്. ആദ്യ പടിയായി ജൂണ്‍ മൂന്നിനു പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം നടത്തും.
വിദ്യാര്‍ഥികള്‍ ഇന്നലെ പഞ്ചായത്തധികൃതര്‍ക്കു നോട്ടീസ് നല്കി. രേഖാമൂലം പ്രശ്നത്തിന്റെ ഗൗരവം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്. അവര്‍ അറിഞ്ഞ മട്ട് കാണിക്കാത്ത സാഹചര്യത്തിലാണു പ്രക്ഷോഭത്തിനിറങ്ങുന്നതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിലും പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്.

