മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

കോഴിക്കോട് : നഗരത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കോര്‍പറേഷന്‍ പാരിതോഷികം നല്‍കും. റോഡിലും പൊതുസ്ഥലങ്ങളിലും ഇരുട്ടിന്റെ മറവിലും അല്ലാതെയും മാലിന്യം തള്ളുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നതിന്റെ ഭാഗമായാണിത്. ഇവരെ പിടികൂടാന്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം. അറിയിക്കുന്നവരുടെ വിവരം രഹസ്യമാക്കിവച്ചാകും പാരിതോഷികം നല്‍കുക.
റോഡുകളിലും കവലകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തുടങ്ങി. ചില വാര്‍ഡുകളില്‍ പൂര്‍ണമായും ചിലയിടത്ത് ഭാഗികമായും ക്യാമറ സ്ഥാപിച്ചു. സിസിടിവി സ്ഥാപിച്ച സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. മുഴുവന്‍ വാര്‍ഡിലുമായി 1000 ക്യാമറകൂടി സ്ഥാപിക്കും. ഇതോടെ നഗരം പൂര്‍ണമായും ക്യാമറക്കണ്ണിന്റെ പരിധിയില്‍ വരും.

മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള രഹസ്യവിവരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹരിദാസന്‍ (9961590050), ശിവദാസന്‍ (9447627244) എന്നിവരെ അറിയിക്കാം.

