മലപ്പുറം: ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ മാര്‍ബിള്‍ പാളി ദേഹത്തേക്കുവീണ് രാജസ്ഥാന്‍ ബന്‍സേരയിലെ മല്ലിയുടെ മകന്‍ നാനു (30) മരിച്ചു. ഇന്നു രാവിലെ ഇരുമ്പുഴിയിലെ മാര്‍ബിള്‍ കടയ്ക്കു മുന്നിലാണു സംഭവം. പരുക്കേറ്റ കടയുടമ തോട്ടത്തില്‍ ആഷിഖ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.