മാന്യമായ പ്രാതിനിധ്യമില്ല; മോഡിയുടെ മന്ത്രിസഭയിലേക്ക് ഇനിയില്ല: നിതീഷ്‌കുമാര്‍

പാട്‌ന: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ഭാഗമാകേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.
സഖ്യകക്ഷികള്‍ക്ക് മാന്യമായ പ്രാതിനിധ്യം സര്‍ക്കാരില്‍ വേണമെന്ന് താന്‍ അമിത് ഷായോടും ഭൂപേന്ദര്‍ യാദവിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ സഖ്യകക്ഷികള്‍ക്ക് പ്രതീകാത്മക പ്രാതിനിധ്യം മാത്രം കൊടുക്കാനാണ് അവര്‍ ശ്രമിച്ചതെന്നും നീതീഷ് കുമാര്‍ പറഞ്ഞു. ഭാവിയില്‍ ഇനി മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടായാലും സ്വീകരിക്കേണ്ടെന്നാണ് ജെഡിയുവിന്റെ തീരുമാനം.

ആ നിലപാടിനോട് യോജിപ്പില്ല.ലോക്‌സഭയില്‍ 16 എം.പിമാരുള്ള ജെഡിയുവിന് മറ്റ് സഖ്യകക്ഷികള്‍ക്ക് സമാനമായി ഒരു മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തത്.എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള മൂന്നാമത്തെ പാര്‍ട്ടിയാണ് ജെഡിയു. ആനുപാതികമായ അംഗത്വം നല്‍കണമെന്ന ആവശ്യം ബിജെപി നേതൃത്വം കണക്കിലെടുക്കാതെ തള്ളികളയുകയായിരുന്നു.

മന്ത്രിസഭയിലേക്ക് ഇല്ലെങ്കിലും എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്നും നീതീഷ്‌കുമാര്‍ പറഞ്ഞു.

