മാനാഞ്ചിറ സ്‌ക്വയറിനു മുന്നില്‍ പാത്ത് വേ പദ്ധതി കോര്‍പ്പറേഷന്റെ പരിഗണനയില്‍

കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയറില്‍ കോംട്രസ്റ്റിനു മുന്നില്‍ നിന്ന് ഡി.ഡി.ഓഫീസിലേക്ക് കടക്കുന്ന തരത്തില്‍ പാത്ത് വേ പദ്ധതി കോര്‍പ്പറേഷന്റെ പരിഗണനയില്‍. സ്‌ക്വയറിനു കോട്ടം തട്ടാത്ത നിലയില്‍ ഇരുവശത്തും രണ്ടു കമാനങ്ങള്‍ നിര്‍മിച്ചാണ് യാത്രാ സൗകര്യമൊരുക്കുക. നഗരാസൂത്രണ സമിതിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവില്‍ കോംട്രസ്റ്റിനു മുന്നില്‍നിന്ന് ഒരാള്‍ക്ക് മറുവശത്തേക്ക് കടക്കാന്‍ ചുറ്റിപ്പോകണം. ഇതിനുപരിഹാരമെന്ന നിലയിലാണ് പാത്ത് വേയുടെ നിര്‍മാണം.
മാനാഞ്ചിറയും ചുറ്റുപാടുകളും സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കൈവരികള്‍ നന്നാക്കുന്ന ജോലിയാണ് നടക്കുന്നത്. പെയിന്റിങ്ങും തുടങ്ങി. ചുറ്റുപാടുമുള്ള നടപ്പാതകളും റോഡിന്റെ ഭാഗങ്ങളും ടൈല്‍ പാകും. 30 ലക്ഷം രുപയാണ് ഇതിനായി വിനിയോഗിക്കുകയെന്ന് ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍ അറിയിച്ചു.

