മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

മലപ്പുറം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്തത്. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ആര്‍എസ്‌എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ചിത്രം പകര്‍ത്തിയെന്നാരോപിച്ചാണ് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദിനെ സംഘം പ്രസ് ക്ലബില്‍ കയറി മര്‍ദ്ദിച്ചത്.

