മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ മാതൃകയില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം: എസ്.സി.എഫ്.എ
വടകര: മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ മാതൃകയില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും നാളികേര കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തെങ്ങിൻ തൈകള്‍ വിതരണം ചെയ്യണമെന്നും സംസ്ഥാന നാളികേര കര്‍ഷക സമിതി( എസ്.സി.എഫ്.എ) ആവശ്യപ്പെട്ടു. സമിതിയുടെ 12ാം സ്‌ഥാപക ദിനാചരണത്തോടനുബന്ധിച്ച് വടകര ആലക്കല്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ എം.എല്‍.എ അഡ്വ. എം.കെ പ്രേംനാഥ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഇളമന ഹരിദാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ.എം. സുരേഷ് ബബു, ജില്ല പ്രസിഡന്‍റ് കൊല്ലംങ്കണ്ടി വിജയന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി ബാലന്‍, സി.കെബാബു, കെ.എം വേലായുധന്‍, ശ്രീനി നടുവത്തൂര്‍, ഉഷ സി നമ്ബ്യാര്‍, കെ.കെ ദാസന്‍, ജനാര്‍ദ്ധനന്‍ കുന്നോത്ത്, പി. പി രാമകൃഷ്ണന്‍. ടി.എം ലക്ഷ്മി, കെ. രമേഷ്, സുരേഷ് ചോവായൂര്‍, കൃഷ്ണവേണി കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.


