മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

മലപ്പുറം: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ പട്ടാമ്പി ആലമ്പളി മന ശ്രീദേവി അന്തര്‍ജനം (85) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
സംസ്‌ക്കാരം വൈകിട്ട് അഞ്ചിന് കുമരനെല്ലുരിലെ വീട്ടുവളപ്പില്‍. മക്കള്‍ പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല.

