മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു

കൊച്ചി: കലൂരില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണു വ്യാഴാഴ്ച്ച രാത്രി അപകടമുണ്ടായത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മെട്രോ തൂണുകള്‍ക്കിടയിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കലൂര്‍ മെട്രോ സ്റ്റേഷനു സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയിലാണു വ്യാഴാഴ്ച്ച രാത്രി മണ്ണിടിഞ്ഞത്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ പുതിയ ഷോറൂമിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.

ഇതിനായി ആഴത്തില്‍ മണ്ണു നീക്കം ചെയ്ത് പ്രാരംഭ പ്രവര്‍ത്തിക്കിടെ ആണു മണ്ണിടിഞ്ഞത്. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ മടങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. സമീപത്തെ കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

റോഡിനും കേട്പാടുകള്‍ സംഭവിച്ചതിനാല്‍ വാഹന നിയന്ത്രണവും കലൂരില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം മെട്രോയുടെ തൂണുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ പാലാരിവട്ടം മുതല്‍ മഹരാജാസ് വരെയുള്ള മെട്രോ സര്‍വ്വീസ് നിര്‍ത്തി വെച്ചിട്ടുണ്ട്.

ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനു രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍മ്മാണത്തിനു അനുമതി നല്‍കിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
