KOYILANDY DIARY.COM

The Perfect News Portal

മഴ: കൊയിലാണ്ടി മേഖലയിൽ വ്യാപകമായ നാശനഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ പെയ്ത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടം. ബുധനാഴ്ച ഉച്ചവരെ മഴയക്ക് അൽപം ശമനമുണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ കനത്തത് കൂടുതൽ വഷളാക്കി. ചേലിയ കേളപ്പൻ കണ്ടി രാമൻ കുട്ടിയുടെ വീട്ടിലെ കിണർ കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നു.’ പെരുവട്ടൂരിൽ ഏരത്ത് അയ്യപ്പന്റ മതിൽ ഇടിഞ്ഞു വീണു കിണർ അപകടാവസ്ഥയിലായി. കൊരയങ്ങാട് തെരു കരിമ്പാ പൊയിൽ മൈതാനവും. ക്ഷേത്രവും വെള്ളത്തിലാണ്.

കൊരയങ്ങാട് കിഴക്ക് ഭാഗം വെള്ളത്തിലായി. ഇവിടെയുള്ള റോഡും വെള്ളം കയറി. പ്രദേശത്തെ 20 ഓളം വീട്ടുകാർ ബന്ധുവീടുകളിലെക്ക് താമസം മാറ്റി. ഇത് രണ്ടാം തവണയാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട് മാറേണ്ടി വരുന്നത്. വയൽ പുര ഭാഗം വീണ്ടും വെള്ളം കയറി. ഈസ്റ്റ് റോഡിലെ കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.ചെങ്ങോട്ടുകാവിലെ കീരൻ തോട് നിറഞ്ഞൊഴുകി. കൊയിലാണ്ടി പന്തലായനി കേളുഏട്ടൻ മന്ദിരം പരിസരം വെള്ളം നിറഞ്ഞതിനാൽ ഒറ്റപ്പെട്ടു.

കുറുവങ്ങാട്പ്രദേശത്ത് വെള്ളം കയറിയതിനാൽ  കോതമംഗ സ്കൂളിലും, പകൽ വീട്ടിലെക്കും ആളുകളെ മാറ്റിപാർപ്പിച്ചു. കൊയിലാണ്ടിയിൽ 3 വീടുകൾ പൂർണ്ണമായും 50 ഓളംം വീടുകൾവെള്ളം കയറി താമസ യോഗ്യമല്ലാതായി. 55 ഓളം കുടുംബങ്ങളാണ്‌ ക്യാമ്പിൽ കഴിയുന്നത്. പയ്യോളി, തുറശ്ശേരി കടവ്, മൂലം തോട് ഭാഗങ്ങളിൽ വെള്ളം കയറിയതിനാാൽ കീഴുർ എ.യു.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 100 ഓളം പേർ ക്യാമ്പിൽ കഴിയുന്നത്.

Advertisements

പയ്യോളി പടിഞ്ഞാാറ് ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്  തിക്കോടി അരീക്കര തോട് നിറഞ്ഞൊഴുകിി പെരുമാൾപുരം, ഉരുക്കര വയൽ വരെ വെള്ളം കയറി. റവന്യൂ അധികൃതർ, ഫയർഫോയ്സ്, നഗരസഭ, പോലീസ് വിഭാഗങ്ങൾ ഏത് അടിയന്തതര സാഹചര്യം  നേരിടാൻ തയ്യാറായിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ വാർഡ് കൗൺസിലർമാർക്ക് നിർദ്ദേേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിൽ മുഴുവൻപേരും പങ്കാളികളാകണമെന്ന് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അഭ്യർത്ഥിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *