മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുമായി കൂട്ടായ്മ

നാദാപുരം: മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന ലക്ഷ്യത്തോടെ ആവോലം കൂട്ടായ്മയുടെ കീഴിലുളള ഉദയ, ഉഷസ്, പ്രഭാത് റസിഡന്‍സ് അസോസിയേഷനുകള്‍ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അസോസിയേഷനുകളുടെ വനിതാ വേദിയുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മത് വാര്‍ഡ് മെമ്പര്‍ സുജിത പ്രമോദിന് നല്കി നിര്‍വഹിച്ചു.
പനി വരുന്ന വഴികള്‍, രോഗലക്ഷണങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പറ്റി അനു പാട്യം ക്ലാസെടുത്തു. എം.പി.പ്രഭാകരന്, കെ.ഹേമചന്ദ്രന്, കെ.ഭാസ്കരന്, കളത്തില്‍ മൊയ്തുഹാജി, കെ. മധുമോഹനന്‍, കെ.രവീന്ദ്രന്, കെ.സുധീര്‍, സുഹറ കിഴക്കയില്‍, അബ്ദുളള കണിയാങ്കണ്ടിയില്‍, എ.കെ.ഷൈജ, പി.കെ.പ്രസീത, വി.രാജലക്ഷ്മി, എ.പി.സുധ, സുലൈഖ തെക്യാമ്ബലത്ത്, ദാമോദരന്‍ നന്തോത്ത്, കെ.പി.സുരേഷ്, എ.കെ.ഷീബ, രാജശ്രീ എന്നിവര്‍ സംസാരിച്ചു.

