KOYILANDY DIARY.COM

The Perfect News Portal

മലിന്യ പ്രശ്‌നം: കൊയിലാണ്ടി നഗരസഭക്കെതിരെ കലക്ടർക്ക് പരാതി

കൊയിലാണ്ടി: സംസ്ഥാന മലിനീകരണ നിയതന്ത്രണ ബോർഡിന്റേയും, മറ്റ് ഏജൻസികളുടേയും നിരവധി അവാർഡുകൾ നേടിയ കൊയിലാണ്ടി നഗരസഭക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കലക്ടർക്ക് കത്തയച്ചു. അശാസ്ത്രീയമായ രീതിയിൽ കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യം കൈകാര്യം ചെയ്യുന്ന രീതി നഗരസഭ അവസാനിപ്പിക്കണം.

നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ പ്ലാസിറ്റിക്ക് ഉൽപ്പെടെ ദിവസവും ജനവാസ കേന്ദ്രങ്ങളിൽ കുഴിച്ചു മൂടുകയും കത്തിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇതിന് പരിഹാരം തേടി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി പട്ടണത്തിൽ ഒപ്പ് ശേഖരണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.വി സുധാകരൻ ഉദ്ഘാടനം ചെയ്തു. റഷീദ് മുത്താമ്പി അദ്ധ്യക്ഷത വഹിച്ചു. രജീഷ് വെങ്ങളത്ത്കണ്ടി, എം.കെ സായീഷ്, അഖിൽ രാജ് മരളൂർ, സിബിൻ കെ.ടി, ഫാറൂഖ് കൊല്ലം എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *