KOYILANDY DIARY.COM

The Perfect News Portal

മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

കോഴിക്കോട് :  കോടതി ഉത്തരവിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച മലാപ്പറമ്പ് എയുപി സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ശമ്പളം നല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് 12ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ലഭിച്ചു. ഉത്തരവ് എഇഒക്ക് കൈമാറിയതായി ഡിഡിഇ ഗിരീഷ് ചോലയില്‍ പറഞ്ഞു.

കലക്ടറേറ്റിലെ എന്‍ജിനിയേഴ്സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ എട്ട് അധ്യാപകരും പ്യൂണുമാണുള്ളത്. അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയതോടെ സ്കൂളിലെ പാചകത്തൊഴിലാളിയുടെയും കംപ്യൂട്ടര്‍ അധ്യാപികയുടെയും വേതനവും പ്രതിസന്ധിയിലായിരുന്നു. സ്റ്റാഫ് ഫണ്ടുപയോഗിച്ചാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജൂണിലാണ് സ്കൂള്‍ പൂട്ടിയത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിയമസഭയുടെ അംഗീകാരമായി സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. ഇപ്പോള്‍ സ്കൂള്‍ ഏറ്റെടുക്കല്‍ നടപടി അവസാനഘട്ടത്തിലാണ്.

Share news