മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന് കുട്ടിയുടെ മകന് അബ്ദുല്‍ റഷീദ് അബൂദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുപ്പത്തിഒമ്ബത് വയസ്സായിരുന്നു. ഏറെ നാളായി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: ഖദീജ, ഭാര്യ: സൈറാ ഭാനുവാണ് (വെങ്ങാട് – ഇല്ലിക്കോട് ), മക്കള്‍: അര്‍സിന ഷെറിന് (12), മുര്‍ഷിദ (8), ആയിഷ അന്‍സിയ (4), ഹസീബ (2).

