മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണം നടത്തി

കൊയിലാണ്ടി; ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച പഠനശിബിരത്തിൽ മലബാർ സുകുമാർ ഭാഗവതർ അനുസ്മരണം, ഗസൽ കച്ചേരി എന്നിവ അരങ്ങേറി. സുനിൽ തിരുവങ്ങൂർ സുകുമാർ ഭാഗവതർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സുസ്മിത പൊയിൽക്കാവ് ഗസൽ ഗാനമേളയുമായി വേദിയിൽ പെയ്തിറങ്ങി. ലാലു പൂക്കാട് തബലയിലും, സൈനുദ്ദീൻ കോഴിക്കോട് ഹാർമോണിയത്തിലും വിസ്മയം ചാർത്തി. സംസ്ഥാന സ്കൂൾ കലോത്സ ജേതാവ് ഹരികൃഷ്ണനും വേദിയിൽ ഗസൽ ഗാനമേളയിൽ ശ്രോതാക്കൾക്ക് ഹരംപകർന്നു.
