മലബാർ സുകുമാരൻ ഭാഗവതർ പുരസ്‌കാരം കെ.പി.എൻ. പിള്ള. ഏറ്റുവാങ്ങി

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതർ പുരസ്‌കാരം കെ.പി.എൻ. പിള്ള. ഏറ്റുവാങ്ങി. ചേമഞ്ചേരി പൂക്കാട് കലാലയത്തിന്റെ സുകൃതം 2017ന്റെ സമാപന സമ്മേളനത്തില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ളക്ക് പുരസ്‌കാരം സമര്‍പ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സുകുമാരന്‍ ഭാഗവതരെ സ്മരിച്ച് കെ. ശ്രീനിവാസനും കെ.പി.എന്‍.പിള്ളയെ സദസ്സിനെ പരിചയപ്പെടുത്തി പാലക്കാട് പ്രേംരാജും സംസാരിച്ചു. ദാമു കാഞ്ഞിലശ്ശേരി പൊന്നാട ചാര്‍ത്തി. ശിവദാസ് കാരോളി പ്രശസ്തി പത്രവും വി.വി.മോഹന്‍ ക്യാഷ് അവാര്‍ഡും സമര്‍പ്പിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ പി.ജി. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്ക് സത്യനാഥന്‍ മാടഞ്ചേരിയും കെ.ശിവരാമന്‍ ട്രസ്റ്റിന്റെ കായലാട്ട് രവീന്ദ്രന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച അന്‍പു ശെല്‍വിക്ക് പി. സോമനും കലാലയത്തിന്റെ ഗാനപ്രഭാപുരസ്‌കാരം നേടിയ ശ്രുതിലയക്ക് പഞ്ചായത്തംഗം പി.രാമകൃ്ണനും ഉപഹാരം സമര്‍പ്പിച്ചു.
കെ.രാജഗോപാലന്‍, എ.കെ.രമേശ്പി.ടി.എ. പ്രസിഡണ്ട് സുധീഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. സുനില്‍ തിരുവങ്ങൂര്‍ സ്വാഗതവും കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹരിപ്പാടിന്റെ സംഗീത കച്ചേരി നടന്നു. കാലത്ത് മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ തുടങ്ങിയ അനുസ്മരണ സമ്മേളനത്തില്‍ കലാലയം അദ്ധ്യാപകര്‍ക്കും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കും വേണ്ടി വാടാനപ്പള്ളി ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഭരതനാട്യ ക്യാമ്പും നടന്നു.
