മലബാര്‍ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ്പാസ് വിതരണം തുടങ്ങി

കൊയിലാണ്ടി: നാലാമത് മലബാര്‍ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ്പാസ് വിതരണം തുടങ്ങി. സിനിമാനടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. നിത്യ ഗണേശന്‍ ആദ്യപാസ് സ്വീകരിച്ചു. യു. ഉണ്ണികൃഷ്ണന്‍, കെ.വി. സുധീര്‍, വി.ടി. രൂപേഷ്, എന്‍.പി. സന്തോഷ്, ഷിബു മൂടാടി എന്നിവര്‍ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും എഫ്.എഫ്.എസ്.ഐ. കേരളം, ആദിഫൗണ്ടേഷന്‍ എന്നിവചേര്‍ന്നാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. ജനുവരി ഇരുപത്തേഴുമുതല്‍ മൂന്നു ദിവസം കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് ഫെസ്റ്റിവല്‍ നടക്കുക. ഡലിഗേറ്റ് പാസുകള്‍ക്ക്: 9447543747, 9495175951.
