മലപ്പുറത്ത് സി.പി.എം. പ്രവർത്തകരുടെ വീടിന്‌നേരെ ലീഗ് തേർവാഴ്ച

താനൂര്‍: മലപ്പുറം താനൂരില്‍ തീരദേശ മേഖലയില്‍ ലീഗ് അക്രമികളുടെ തേര്‍വാഴ്ച. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ലീഗ് ക്രിമിനല്‍ സംഘം തീവച്ചു. പെട്രോള്‍ ബോംബ് ഏറിലാണ് ഒരു സിപിഐഎം പ്രവര്‍ത്തകന്റെ വീടിനു തീപിടിച്ചത്. മാരകായുധങ്ങളുമായി സംഘം ചേര്‍ന്നെത്തിയ ലീഗ് പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. പൊലീസിനു നേര്‍ക്കും ലീഗുകാര്‍ കല്ലേറു നടത്തി. നിരവധി പേര്‍ക്ക് ലീഗ് അക്രമത്തില്‍ പരുക്കേറ്റു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ലീഗ് വലിയ രീതിയിലുള്ള അക്രമമാണ് അഴിച്ചുവിടുന്നത്.
ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. താനൂര്‍ ചാപ്പപ്പടി മേഖലയില്‍ നിന്നുള്ള ലീഗ് ഗുണ്ടാസംഘം സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ പോലും പ്രദേശത്തെത്തുന്നത് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വലിയ തോതിലുള്ള സംഘര്‍ഷത്തിന് കോപ്പുകൂട്ടിയിരുന്നു. പൊലീസ് നിഷ്ക്രിയത്വം തുടരുന്നതിനാലാണ് അക്രമം രൂക്ഷമായതെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. പൊലീസിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

പെട്രോള്‍ ബോംബ് എറിഞ്ഞ് ഒരുവീടിന് തീപിടിച്ചത്. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ ഒഴിപ്പിക്കാനായി പൊലീസ് മൂന്നുറൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. എന്നിട്ടും ആളുകളെ ഒഴിപ്പിക്കാനായില്ല. തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലെ സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസും സ്ഥലത്തെത്തിയിട്ടും സംഘര്‍ഷത്തിനു അയവു വരുത്താനായില്ല. രാത്രി വൈകിയും കോര്‍മ്മന്‍കടപ്പുറത്തെ ഒട്ടേറെ വീടുകള്‍ക്കുനേരേ ആക്രമണം നടന്നു. സംഘര്‍ഷത്തില്‍ സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിഐയുടെ പരുക്ക് ഗുരുതരമാണ്. പൊലീസ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

