മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇ.അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 12നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കുക. ഏപ്രില്‍ 17നായിരിക്കും വോട്ടെണ്ണല്‍. സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. പാര്‍ട്ടികളൊന്നും ഇതുവരെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല എന്നാണ് വിവരം.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇ.അഹമ്മദ് എംപി, ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് അന്തരിച്ചത്. പൊതുബജറ്റിന്റെ തിയതി നീട്ടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ അഹമ്മദിന്റെ മരണവിവരം മറച്ചുവച്ചുവെന്ന ആരോപണം വലിയ വിവാദത്തിനും കാരണമായിരുന്നു.

