മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം
മലപ്പുറം: മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭര്‍ത്താവ് അസീസുമാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള മകന്‍ വീടിനടിയില്‍കുടുങ്ങി കിടക്കുകയാണ്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.
ഇതിനിടെ മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത്.സംസ്ഥാനത്ത് മൊത്തം കനത്ത മഴ തുടരുകയാണ്. 33 ഡാമുകള്‍ തുറന്നുവിട്ടു. കനത്തമഴയാണ് പല സ്ഥലങ്ങളിലും പെയ്യുന്നത്.നിരവധി സ്ഥലങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. നിരവധി കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.




