മലപ്പുറം സ്വദേശി മസ്ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: നാല് മാസം പ്രായമുള്ള മകളുടെ മുഖംപോലും കാണാതെ മലപ്പുറം സ്വദേശി മസ്ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം ആലംകോട് അവറാംപടിയില് താമസിക്കുന്ന പുതുശ്ശേരിവളപ്പില് വിശ്വനാഥന്റെ മകന് രാഹുല്‍(30)ആണ് മസ്ക്കറ്റില്‍ വെച്ച് മരിച്ചത്.
വര്‍ഷങ്ങളായി അജ്മാനില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ ആറ് മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ഇതിനുശേഷം ജനിച്ച നാലു മാസം പ്രായമുള്ള പെണ്‍കുട്ടിയെ കണാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നാട്ടില്തിരിച്ചെത്താനിരിക്കും മുമ്പാണ് മരണം സംഭവിച്ചത്.

വെള്ളിയാഴ്ച കാലത്ത് ഇന്ത്യന്‍ സമയം പത്ത് മണിയോടെ മസ്ക്കറ്റിലെ മത്റയില് സിദാബിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ രാഹുലിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സരോജിനിയാണ് മാതാവ്. ഭാര്യ: ആതിര, നാല് മാസം പ്രായമുള്ള പെണ്‍കുട്ടി ഏക മകളാണ്. സഹോദരന് ബാബു.

