മറയൂരില്‍ യുവതി കുത്തേറ്റ് മരിച്ചു

പാലക്കാട്: മറയൂരില്‍ യുവതി കുത്തേറ്റ് മരിച്ചു. കാന്തല്ലൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മിഷ്യന്‍ വയല്‍ ആദിവാസികോളനിയിലെ ശുഭ(35)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജ്യോതിമുത്തു(50)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുത്തേറ്റ ശുഭയെ പ്രാഥമിക ചികിത്സ നല്‍കി തമിഴ്‌നാട് ഉദുമല്‍പ്പേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക മകള്‍ സലീന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സിഐ വിആര്‍ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

