മരുതോങ്കരയില്‍ വിദേശ മദ്യഷാപ്പ് തുടങ്ങാന്‍ അനവദിക്കില്ല: ഒറ്റക്കെട്ടായി ജനങ്ങള്‍

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തില്‍ ഒരിടത്തും വിദേശ മദ്യഷാപ്പ് തുടങ്ങാന്‍ അനവദിക്കില്ലെന്ന ഉറച്ചതീരുമാനത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്. കുറ്റിയാടി സംസ്ഥാന പാതയിലുള്ള വിദേശ മദ്യഷാപ്പ് മരുതോങ്കരയിലേക്ക് പറിച്ചു നടാനുള്ള ശ്രമം ചെറുക്കുമെന്ന പ്രഖ്യാപനവുമായി സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
മരുതോങ്കരയിലെ മുണ്ടക്കുറ്റിയിലായിരുന്നു വിദേശ മദ്യഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ ആദ്യം ശ്രമം തുടങ്ങിയത്. വിവരമറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ കര്‍മ സമിതി രൂപവത്കരിച്ചു. പഞ്ചായത്തിനും മറ്റും മദ്യഷാപ്പനുവദിക്കാന്‍ പാടില്ലെന്ന് കാട്ടി നിവേദനവും നല്‍കി. മുണ്ടക്കുറ്റിയില്‍ ഒരുനിലയ്കും വിദേശമദ്യഷാപ്പ് തുടങ്ങാനാവില്ലെന്ന നില വന്നതിനെത്തുടര്‍ന്ന് പിന്നീട് തൊട്ടുള്ള മുള്ളന്‍കുന്നില്‍ സ്ഥാപിക്കാനായി ശ്രമം.

