മരളൂർ പരദേവതാ ക്ഷേത്രത്തിൽ ഫണ്ട് സമാഹരണം തുടങ്ങി

കൊയിലാണ്ടി: മരളൂർ രാമർവീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടക്കുന്ന ഗുളികന് ആയിരത്തൊന്ന് പന്തം തെളിയിക്കുന്നതിനായുള്ള ഫണ്ട് സമാഹരണം ക്ഷേത്രം രക്ഷാധികാരി ആർ.വി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് മേക്കനാരി ഗംഗാധരൻനായർ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, ട്രഷറർ സതീഷ് കുമാർ ത്രിവേണി, അച്ചുതൻ കുട്ടി വാല്യക്കോട്, ഉല്ലാസ് ഗോകുലം, കെ.എം.ലക്ഷ്മി അമ്മ ,കെ എം ലീല, സരോജിനി വാല്യക്കോട് എന്നിവർ പങ്കെടുത്തു.

