മരം മുറിഞ്ഞ് വീണ് ട്രാൻസ്ഫോർമർ തകർന്നു

കൊയിലാണ്ടി: കനത്ത മഴയിൽ മരം മുറിഞ്ഞ് വീണ് ട്രാൻസ്ഫോർമർ തകർന്നു. പന്തലായനി കൂമൻതോടിലെ ട്രാൻസ്ഫോർമറാണ് തകർന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ട്രാൻസ്ഫോർമറിന് ഭീഷണിയായ മരം മുറിച്ചു മാറ്റാൻ കെ.എസ്.ഇ.ബി യോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും മരം മുറിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
