മരം മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ചിറക്ക് സമീപം മരം വീണ് തടസ്സപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. രാത്രി 9. 30 ഓടെയാണ് കൂറ്റൻ മരം ദേശീയ പാതയിലേക്ക് മുറിഞ്ഞ് വീണത്. കനത്ത മഴയും ഇരുട്ടും മുറിച്ചു മാറ്റാൻ തടസ്സമയെങ്കിലും കൊയിലാണ്ടി ഫയർഫോഴ്‌സും, നാട്ടുകാരും, കൊയിലാണ്ടി പോലീസും ചേർന്ന് പുലർച്ചെ രണ്ട് മണിയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുന: സ്ഥാപിച്ചു കൊയിലാണ്ടിയിൽ നിന്നും ക്രെയിൻ ലഭിച്ചത് മരംമുറിച്ചു മാറ്റാൻ ഏറെ സഹായകമായി.
