മയക്കു മരുന്നു വില്‍പ്പനക്കാരെ പിടികൂടി

കോഴിക്കോട്: നഗരത്തിലെ സ്ഥിരം മയക്കു മരുന്നു വില്‍പ്പനക്കാരെ പിടികൂടി. സംഘം ചേര്‍ന്ന് പിടിച്ചുപറിയും അക്രമവും പതിവാക്കിയ വെള്ളിമാട്കുന്ന് സ്വദേശി പ്രിന്‍സ് (30) പുതിയങ്ങാടി സ്വദേശി രതീഷ് (32) എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
നഗരത്തിലെ ഗംഗ തിയറ്റര്‍ പരിസരത്ത് നിന്നാണ് രാവിലെ രണ്ടു പേരെയും കസ്റ്റഡിയിലെടുത്തത്. മയക്ക് മരുന്നു വാങ്ങാന്‍ വരുന്നവരും വില്‍പ്പനക്കാരും പലപ്പോഴും ഈ പ്രദേശത്ത് വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.പി. റഷീദ്, സിവില്‍ എക്സൈസ് ഓഫീസര്‍ പി. ധനിഷ് കുമാര്‍, ജെ. വിപിന്‍ കുമാര്‍, ആര്. അനില്‍, പി. അജിത്, ദിലീപ് കുമാര്‍, ദീപേഷ്, ഒ.ടി. മനോജ് എന്നിവര്‍ പങ്കെടുത്തു

