മന്ദങ്കാവ് കേരഫെഡ് കേംപ്ലക്‌സില്‍ പച്ചത്തേങ്ങ സംഭരണം വീണ്ടും തുടങ്ങി

കൊയിലാണ്ടി: നടുവണ്ണൂര്‍ മന്ദങ്കാവ് കേരഫെഡ് കേംപ്ലക്‌സില്‍ പച്ചത്തേങ്ങ സംഭരണം വീണ്ടും തുടങ്ങി. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ അഞ്ചുമണിവരെയാണ് കൃഷിഭവന്‍ മുഖേന സംഭരണം നടത്തുക. പൊതുസമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംഭരണം ഉദ്ഘാടനം കേരഫെഡ് വൈസ് ചെയര്‍മാന്‍ ഇ. രമേഷ് ബാബു നിര്‍വഹിച്ചു. പുതിയേടത്ത് അവറാന്‍കുട്ടി ഹാജിയില്‍നിന്ന് തേങ്ങ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ പുല്ലിരിക്കല്‍, സി.പി. പ്രദീപന്‍, മനയത്ത് ചന്ദ്രന്‍, എന്‍. ആലി, എം.വി. ബാലന്‍, കൊളോറത്ത് നാരായണന്‍, അഷ്‌റഫ് പുതിയപ്പുറം, സുഭാഷ് ബാബു, അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

