മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ച പൂജാരി പിടിയില്‍

കൊട്ടാരക്കര: മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ച പൂജാരി പിടിയില്‍. ഓടനാവട്ടം മണികണ്‌ഠേശ്വരം വടക്കേക്കര വീട്ടില്‍ ആദിഷ് (21) എന്നയാളാണ് മന്ത്രവാദം നടത്തുന്നതിനിടെ പൊലീസ് പിടിയിലായത്. കൊട്ടാരക്കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ആവണീശ്വരം സ്വദേശിനിയെ ബാധയൊഴിപ്പിക്കലിന്റെ പേരില്‍ ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത്.
ഇയാള്‍ മന്ത്രവാദം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊട്ടാരക്കര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അവശനിലയിലായ യുവതിയെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ശരീരത്തില്‍ നിന്നും ബാധയൊഴിപ്പിക്കാനെന്ന പേരില്‍ ഇയാള്‍ ആഭിചാരക്രിയകള്‍ ചെയ്യുകയും യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെയും ക്ഷേത്രഭാരവാഹികളുടെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഈ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്യുകയാണ്. ഇയാളെ റിമാന്റ് ചെയ്തു. യുവതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

