KOYILANDY DIARY.COM

The Perfect News Portal

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്‌സ്‌!!

ആഡംബരം നിറഞ്ഞ ഒരു വീട്ടിലാണ് താമസമെങ്കിലും അതിന്‍റെ സുഖസൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാവാതെ വന്നേക്കാം. സാമൂഹികമായ സമ്മര്‍ദ്ധങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ സന്തോഷത്തെയും മനസിന്‍റെ സമാധാനത്തെയും ബാധിക്കും.

എന്നാല്‍ ഇവയ്ക്കെല്ലാം ഒരന്ത്യം കാണുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഭാരതീയ നിര്‍മ്മാണ ശാസ്ത്രമായ വാസ്തുവിന് നന്ദി പറയുക. വാസ്തു വിദഗ്ദനായ കുഷ്ദീപ് ബന്‍സാലിന്‍റെ അഭിപ്രായത്തില്‍ വാസ്തു വഴി ശരീരത്തേക്കാള്‍ മനസിനെ ശുദ്ധീകരിക്കാനാവും. അത്തരം ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.

ചുവപ്പ്, പിങ്ക് നിറങ്ങളും ചവറ്റുകുട്ട, പഴയ പത്രങ്ങള്‍, അടുക്കള എന്നിവയും വീടിന്‍റെ വടക്ക്-കിഴക്ക് ഭാഗത്ത് വരരുത്. ഇവ നെഗറ്റീവ് ചിന്തകളുണ്ടാകുന്നതിന് കാരണമാകുമെന്ന് വാസ്തു പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്.

Advertisements

പോസിറ്റീവ് ചിന്തകളെ ആകര്‍ഷിക്കാന്‍ അങ്കുര്‍ അല്ലെങ്കില്‍ സ്വസ്തിക വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥാപിക്കുക. ഇത് ലോകവുമായുള്ള നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തുകയും നിങ്ങളുടെ ആത്മബോധം ഉയര്‍ത്തുകയും ജീവിത വീക്ഷണം വിശാലമാക്കുകയും ചെയ്യും. ഇത് ശുദ്ധീകരണം നടത്തുകയും, ആരോഗ്യമുള്ള മനസോടെ വളര്‍ച്ചയുടെ വഴികള്‍ വ്യക്തമായി മനസിലാക്കാനാവുകയും ചെയ്യും.

ചവറ്റുകുട്ട, ടോയ്‍ലെറ്റ്, സ്റ്റോര്‍ എന്നിവ കിഴക്ക്-വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥാപിക്കരുത്. ഇത് ഭൂതകാലത്തെക്കുറിച്ചുള്ള ചിന്തകളെ അതിജീവിക്കാനുള്ള ശേഷി കുറയ്ക്കുകയും പുതിയവയെ തടയുകയും ചെയ്യും.

കിഴക്ക്-തെക്ക് കിഴക്ക് ഭാഗത്ത് ചവറ്റുകുട്ട, ബെഡ്റൂം എന്നിവ സ്ഥാപിക്കുന്നത് പോസിറ്റീവ് ചിന്തകളെയും, മാനസികാരോഗ്യത്തെയും തടയും. തെക്ക്- തെക്ക് പടിഞ്ഞാറായി ചവറ്റുകുട്ട വെയ്ക്കുന്നത് കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കും.

പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ഭാഗത്ത് ബെഡ്റൂം സ്ഥാപിക്കരുതെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ ഏറെ സമയം ഈ ഭാഗത്ത് ചെലവഴിക്കുകയും ചെയ്യരുത്. ഇത് വികാരങ്ങളെ തടയുകയും, ദുഖവും വിദ്വേഷവും ജനിപ്പിക്കുകയും, നെഗറ്റീവ് ചിന്തകളുണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. ഇത് നിങ്ങളുടെ ബന്ധങ്ങളെയും ഇടപെടലുകളെയും ബാധിക്കുകയും ജീവിതത്തിന്‍റെ പുരോഗതിക്ക് തടസ്സമാവുകയും ചെയ്യും.

വാസ്തു തത്വങ്ങള്‍ക്കനുസൃതമായി നിങ്ങളെ സ്വയം ബാലന്‍സ് ചെയ്യുകയും, ജീവിതം തെരഞ്ഞെടുക്കുകയും, വീട് രൂപകല്പന ചെയ്യുകയും ചെയ്യുക.

വാസ്തു വഴി ശാരീരികവും മാനസികവുമായ വിഷാംശങ്ങളെ നശിപ്പിക്കാനും, അതുവഴി മനസ്സ് സ്വതന്ത്രവും ശരീരം ആരോഗ്യമുള്ളതുമാക്കാനും സാധിക്കും.

 

Share news