മനക്കച്ചിറയിലെ പാലത്തിനിടയിലേക്ക് കണ്ടെയിനര്‍ ലോറി മറിഞ്ഞു

ചങ്ങനാശേരി: എ സി റോഡില്‍ ചങ്ങനാശേരിക്ക് സമീപം മനക്കച്ചിറയിലെ ഇരു പാലത്തിനിടയിലേക്ക് കാറുമായെത്തിയ കണ്ടെയ്നര്‍ ലോറി വീണു.ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ മുഹമ്മദ് അസ്ലാഹ് സഹായി അഭിത് എന്നിവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇരുവരും മുംബൈ സ്വദേശികളാണ്. കണ്ടെയിനറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചേ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. രാജസ്ഥാനില്‍ നിന്നും ഹോണ്ട കമ്ബനിയുടെ കാറുമായി കോട്ടയത്തെ ഷോറുമിലേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. രാത്രിയില്‍ വലുതും ചെറുതുമായ ഇരു പാലങ്ങള്ക്കുമിടയിലുള്ള ഇരുപത് അടി താഴ്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞത്. കാറിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായത്. ഹോണ്ടായുടെ ആറു കാറുകള്‍ ആണ് അപകടത്തില്‍ പെട്ട ലോറിയില്‍ ഉണ്ടായിരുന്നത്.

