മദ്യ വില്പ്പനശാലക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തി

കൊയിലാണ്ടി: മുത്താമ്പി പുളിക്കൂല്‍ കുന്നില്‍ മദ്യ വില്‍പ്പനശാല വരുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. എം.കെ. സായിഷ് അധ്യക്ഷത വഹിച്ചു. രജീഷ് വെങ്ങളത്തുകണ്ടി, സി.പി. കരുണന്, നിതിന്‍ പ്രഭാകരന്, റാഷിദ് മുത്താമ്പി, ഗഫൂര്‍ നടേരി, ബിജു പാലോളി, അഭിനവ് എന്നിവര്‍ സംസാരിച്ചു.
