മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ചു
കട്ടപ്പന: മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ മൂന്നിലവ് പറമ്പേട്ട് സന്തോഷിനെ (49) പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ അശോക ജങ്‌ഷനിലാണ് അപകടം. ഈരാറ്റുപേട്ടയിൽ നിന്നു കട്ടപ്പനയ്‌ക്ക് വരികയായിരുന്ന ബസ് റോഡുവശത്ത് നിർത്തിയിട്ടിരുന്ന വാഗൺ ആർ കാറിൽ ഇടിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് സന്തോഷ് മദ്യ ലഹരിയിലായിരുന്നുവെന്നു തിരിച്ചറിഞ്ഞതോടെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Advertisements




