മദ്യ നിരോധന സമിതി പ്രതിഷേധിച്ചു

കൊയിലാണ്ടി: മുചുകുന്നിൽ ഇയ്യച്ചേരി പ്രശാന്ത് ബാവയുടെ വീടിനു നേരെ സാമൂഹ്യ ദ്രോഹികൾ നടത്തിയ ആക്രമണത്തിൽ മദ്യ നിരോധന സമിതി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് വീടിന്റെ മുൻ ഭാഗത്തെ മുഴുവൻ ഗ്ലാസുകളും അഞ്ജാത സംഘം അടിച്ചു തകർത്തത്. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുചുകുന്നിൽ സ്ഥാപിക്കാൻ പോകുന്ന ഓറിയോൺ ബാറ്ററി കമ്പനി വിരുദ്ധ സമരത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്ന പ്രശാന്ത് ബാവ മദ്യ നിരോധന സമിതി സംസ്ഥാന നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ മകനാണ്. പ്രതിഷേധ യോഗത്തിൽ വി.കെ.ദാമോദരൻ ഹമീദ് പുതുക്കുടി എന്നിവർ സംസാരിച്ചു.

