മദ്യപിച്ച് തമ്മിലടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു

ചാരുംമൂട്: നൂറനാട് ഉളവുക്കാട്ട് വാടക വീട്ടിലെത്തിയ സംഘം മദ്യപിച്ച ശേഷം തമ്മിലടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. സംഘത്തിലുള്ള മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടുന്ന് ലിറ്ററുകണക്കിന് വ്യാജ ചാരായവും, ബൈക്കുകളും, മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
സ്വകാര്യ ബസ് ഡ്രൈവര്‍ വള്ളിക്കുന്നം കടുവങ്കല്‍ പുതുപ്പുരയ്ക്കല്‍ രവീന്ദ്രന്‍ പിള്ളയുടെ മകന്‍ കിളി എന്നു വിളിക്കുന്ന രഞ്ജിത്ത് (33) ആണ് മരിച്ചത്. വേടരപ്ലാവ് വിളയില്‍ രവിയുടെ മകന്‍ സുനില്‍ കുമാര്‍ (24), കണ്ണനാകുഴി ലക്ഷ്മി ഭവനം ശ്രീകുമാറിന്റെ മകന്‍ ശ്രീരാജ് (22), വള്ളികുന്നം കടുവിനാല്‍ മലവിളവടക്കതില്‍ സജുവിന്റെ മകന്‍ സനു(25) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായിന്ന താമരക്കുളം സ്വദേശി ഷാനുവിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

