മത്സ്യ തൊഴിലാളി കോൺഗ്രസ്സ് കൺവൻഷൻ നടത്തി

കൊയിലാണ്ടി : ലോക മത്സ്യ തൊഴിലാളി ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് മത്സ്യ തൊഴിലാളി കോൺഗ്രസ്സ് നേതൃത്വത്തിൽ കൺവൻഷൻ സംഘടിപ്പിച്ചു. കെ. പി. സി. സി. ജനറൽ സെക്രട്ടരി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്ത് ചേർന്ന കൺവൻഷനിൽ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. അശോകൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കിണറ്റിൻകര രാജൻ, ജനറൽ സെക്രട്ടറിമാരായ കെ.. ചന്ദ്രപ്പൻ, ഉപ്പാലക്കണ്ടി രാജൻ, സെക്രട്ടറി അനിൽ തലക്കുളത്തൂർ, കെ. പ്രേമൻ, വി. കെ. സുധാകരൻ, എന്നിവർ സംസാരിച്ചു. പി. പി. രവീന്ദ്രൻ സ്വാഗതവും പി. ഷണ്മുഖൻ നന്ദിയും പറഞ്ഞു.
