KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളികൾക്ക് കൊയിലാണ്ടി പോലീസിന്റെ വക ഓണസമ്മാനം

കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഓണസമ്മാനം വിതരണം ചെയ്യുന്നു

കൊയിലാണ്ടി: മഹാപ്രളയം തീർത്ത ദുരന്ത മുഖത്ത് കരളുറപ്പ് മാത്രം കൈമുതലാക്കി സ്വജീവൻ മറന്ന് ആയിരങ്ങളെ ജീവിതത്തിന്റെ തീരത്തേക്ക് തിരികെയെത്തിച്ച കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾക്ക് ഓണസമ്മാനം വിതരണം ചെയ്തു. കാലവർഷം കുഴിയെടുത്ത കൊയിലാണ്ടി ടൗണിലെ ദേശീയ പാതയിൽ കുഴിയടച്ച് വാഹന ഗതാഗതത്തിന് സൗകര്യമൊരുക്കിയും വ്യത്യസ്ത മാതൃകയായി കൊയിലാണ്ടി ജനമൈത്രി പോലീസ്.

66

എറണാകുളം പറവൂർ വടക്കേക്കര പഞ്ചായത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് തിരികെയെത്തിയ  വിരുന്നു കണ്ടി ബീച്ചിലെ അമ്മേ നാരായണ ബോട്ടിലെ 10 മത്സ്യത്തൊഴിലാളികൾക്കാണ്  ഭക്ഷ്യവസ്തുക്കളടങ്ങിയ ഓണക്കിറ്റുമായി കൊയിലാണ്ടി പോലീസ് സ്വീകരിച്ചത്. രക്ഷാപ്രവർത്തനത്തിന് പോയ മുഴുവൻ മത്സ്യ ത്തൊഴിലാളികൾക്കും കൊയിലാണ്ടി പോലീസിന്റെ ഓണക്കിറ്റ് സമ്മാനമായി നൽകുന്നുണ്ട്.

മഴ മാറിയതോടെ ഓണത്തിരക്കിൽ വീർപ്പുമുട്ടുന്ന കൊയിലാണ്ടിക്ക് ആശ്വാസമായി ദേശീയപാതയിലെ കുഴികൾ അടച്ചും പോലീസ് ഉദ്യോഗസ്ഥർ സന്നദ്ധ പ്രവർത്തകരായി മാറിയപ്പോൾ നഗരത്തിന് വ്യത്യസ്തമായ അനുഭവമായി അത് മാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിച്ചും കൊയിലാണ്ടി പോലീസ് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Advertisements

സി.ഐ കെ. ഉണ്ണികൃഷ്ണന്റെ മാർഗനിർദ്ദേശത്തിൽ എസ്.ഐമാരായ സജു എബ്രഹാം ഫസലുൽ ആബിദ്, ബാബുരാജ്, കെ.പി ഭാസ്കരൻ, എ.എസ്.ഐമാരായ കെ. രമേശൻ, സുലൈമാൻ, പോലീസുകാരായ, ജി.വി. അഭിജിത്ത്ഇ,  കെ.രജീഷ് . രാകേഷ്, സുരേഷ്, രാജേഷ് സജീവൻ, രാകേഷ്, ജിജോ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *