മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍ക്കുന്നുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ധനസാഹയ വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും അപകടകരമായ സാഹചര്യത്തില്‍ തൊഴിലെടുക്കുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. പ്രത്യേകിച്ച് കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നവര്‍.
പ്രതികൂല കാലാവസ്ഥയില്‍ പോലും മത്സ്യബന്ധനം നടത്താന്‍ പോകുമ്ബോള്‍ അപകടത്തില്‍പ്പെട്ട് പോകുന്നതടക്കം ഏറെ പ്രയാസമുണ്ടാകുന്ന സ്ഥിതിയുണ്ട്. തുടര്‍ന്ന് തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതടക്കമുള്ള പ്രശ്നങ്ങള്‍ മത്സ്യബന്ധനവുമായി പ്രവര്‍ത്തിക്കുന്നവരില്‍ കാണാം. അതിന്റെയൊക്കെ ഭാഗമായാണ് ക്ഷേമനിധി ബോര്‍ഡുകളും മത്സ്യഫെഡും മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും സഹായത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. മാറി മാറി വരുന്ന സാഹചര്യങ്ങള്‍ മുന്‍പിലുണ്ട്. ഓഖി പോലുള്ള ദുരന്തങ്ങള്‍ മുന്‍പെങ്ങും പരിചയമില്ലാത്തതാണ്.

അപ്പോഴാണ് അത്തരം ദുരന്തങ്ങളില്‍പ്പെട്ട് ദുരിതമനുഭാവിക്കുന്നവരുടെ സംരക്ഷണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ പരമാവധി സഹായങ്ങള്‍ നല്‍കി മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തീരദേശ മേഖലക്ക് പൊതുവായി പ്രത്യേക പരിഗണന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി തന്നെ പല പദ്ധതികളും നേരിട്ട് വിലയിരുത്തുന്നുണ്ട്. ഓരോ അനുഭവത്തില്‍ നിന്നുമാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

തീരദേശ മേഖലയിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസമുള്‍പ്പെടെയുള്ളവയ്ക്കായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അപകടങ്ങളില്‍പ്പെട്ട് നഷ്ടപ്പെട്ടമായ വള്ളങ്ങളും വലയും ബോട്ടുകളും തിരിച്ചു നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളൊക്കെയും കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പുണ്ടാകാത്തതാണ്. ആ രീതിയില്‍ ഓരോ ഘട്ടത്തിലും ആവശ്യത്തിനനുസരിച്ച് ഉയര്‍ന്ന് അതിന്റെ പ്രവര്‍ത്തനങ്ങളെ കണ്ടറിഞ്ഞാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

96 പേര്‍ക്ക് വിവാഹ ധനസഹായവും 12 പേര്‍ക്ക് ചികിത്സാ ധനസഹായവും 8 പേര്‍ക്ക് ഇന്‍ഷൂറന്‍സ് തുകയും വിതരണം ചെയ്തു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സിപി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ഡയരക്ടര്‍ ബോര്‍ഡംഗം കാറ്റാടി കുമാരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.അജിത, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.വനജ, വി.വി.ഉത്തമന്‍, പി.വി.രമേശന്‍, കെ.രവീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. അഷ്റഫ് പി.പി സ്വാഗതവും ഫിഷറീസ് ഓഫീസര്‍ സന്ദീപ് പി നന്ദിയും പറഞ്ഞു. ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസര്‍ എം.ചന്ദ്രന്‍ ബോധവത്കരണ ക്ലാസ് നടത്തി.
