‘മണ്ണിലിറങ്ങാം പച്ച വിരിക്കാം’ DYFI മാങ്ങോട്ട് വയൽ യൂണിറ്റ് വൃക്ഷതൈ നട്ടു
കൊയിലാണ്ടി: ലോക പരിസ്ഥിതിദിനത്തിൽ ‘മണ്ണിലിറങ്ങാം പച്ച വിരിക്കാം’ എന്ന സന്ദേശമുയർത്തി DYFI മാങ്ങോട്ട് വയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ പരിസ്ഥിതി സന്ദേശം നൽകി. ഡിവൈഎഫ്.ഐ സെൻട്രൽ മേഖലാ സെക്രട്ടറി രാഗേഷ് പി.കെ, യൂണിറ്റ് സെക്രട്ടറി ഗൗതം ഋഷി, പ്രസിഡണ്ട് അഖിൽ ബാബു എന്നിവർ സംസാരിച്ചു.

